മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ രചിച്ച എഴുത്തുകാരിൽ ഒരാളാണ്, ചിത്രകാരൻ കൂടിയായ എസ് സുരേഷ് ബാബു. മമ്മൂട്ടി നായകനായ ദാദ സാഹിബ്, മോഹൻലാൽ നായകനായ ശിക്കാർ എന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച എസ് സുരേഷ് ബാബു, നിരൂപക പ്രശംസ നേടിയ നടൻ, ജലം, ഒരുത്തീ എന്നീ ചിത്രങ്ങളും രചിച്ച ആളാണ്. ഇപ്പോഴിതാ ജനത മോഷൻ പിക്ചേഴ്സ് എന്ന ഒരു നിർമ്മാണ കമ്പനി കൂടി ആരംഭിച്ച അദ്ദേഹം രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ സംയുക്ത സംരംഭമായ ജനത മോഷൻ പിക്‌ചേഴ്‌സ് ആറ് ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ രണ്ടെണ്ണമാണ് സുരേഷ് ബാബു തന്നെ രചിച്ചു സംവിധാനം ചെയ്യുന്നത്. ഒന്നിൽ പുതുമുഖങ്ങൾ അഭിനയിക്കുമ്പോൾ, മറ്റൊന്നിൽ ഷെയിൻ നിഗമാണ് നായകൻ. മോഹൻലാൽ ആണ് ഈ ചിത്രങ്ങൾ പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ മോഹൻലാൽ ചെയ്യാൻ പോകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനെ കുറിച്ചും പറയുകയാണ് എസ് സുരേഷ് ബാബു. മാസ്സ് അവതാരത്തിലുള്ള മോഹൻലാൽ ഉടനെ തിരിച്ചു വരുമോ എന്ന ചോദ്യത്തിലാണ്, ഈ മോഹൻലാൽ -ലിജോ ജോസ് പെല്ലിശേരി ചിത്രം അത്തരത്തിലുള്ള, തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു ചിത്രമായി മാറാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം പറയുന്നത്. താനും അത്തരത്തിൽ ഒരു പ്രമേയം മോഹൻലാലിനെ വെച്ച് ആലോചിക്കുന്നുണ്ട് എന്നും സുരേഷ് ബാബു പറയുന്നു. ലിജോ ജോസ് പെല്ലിശേരി, പി എസ് റഫീഖ് എന്നിവർ ചേർന്ന് രചിച്ച മലൈക്കോട്ടൈ വാലിബൻ അടുത്തയാഴ്ച രാജസ്ഥാനിൽ ആരംഭിക്കാൻ പോവുകയാണ്. ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് ഒരുങ്ങുക.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.