ആരാധകരോട് വളരെയേറെ അടുത്തുനിൽക്കുന്ന താരമാണ് വിജയ് സേതുപതി. അതുകൊണ്ടുതന്നെയാണ് ‘മക്കൾ സെൽവൻ’ എന്ന പേരിൽ വിജയ് സേതുപതി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ആരാധകരില്ലെങ്കിൽ താനില്ല എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. ആരാധകരോടുള്ള സ്നേഹം പലരീതിയിലും വിജയ് തെളിയിച്ചിട്ടുമുണ്ട്. ആരാധകനോടൊപ്പം ഫോട്ടോയെടുക്കാനായി നിലത്തിരുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അംഗവൈകല്യമുള്ള ആരാധകനൊപ്പം സെൽഫി എടുക്കാനാണ് വിജയ് നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോൺ കൈയ്യിൽ വാങ്ങിയശേഷം കവിളിൽ ഉമ്മവെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. ഇതാണ് തങ്ങളുടെ മക്കൾ സെൽവം എന്ന് പറഞ്ഞ് ആരാധകർ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇടയിലാണ് വിജയ് ഈ ചിത്രം പകർത്തിയതെന്നാണ് സൂചന. ആരാധകർക്കൊപ്പമാണ് വിജയ് കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ചത്.
‘മക്കൾ സെൽവൻ’ എന്ന പേരിന് താൻ അർഹനാണെന്ന് വിജയ് പലതവണയായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ആരാധകന്റെ പിറന്നാളിന് വായില്‍ വെച്ചുകൊടുത്ത ചോക്ലേറ്റിന്റെ ബാക്കി കഷ്ണം തിന്നുന്ന താരത്തിന്റെ ദൃശ്യങ്ങളും മുൻപ് വൈറലായിരുന്നു. തിരക്കുള്ള താരമായി വളര്‍ന്നിട്ടും എളിമ മായാത്ത വ്യക്തിത്വം മൂലം വിജയ് സേതുപതി സിനിമാലോകത്തിനും ആരാധകർക്കും പ്രിയപ്പെട്ടവനായി മാറുകയാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.