മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന അഭിനയതാക്കളിൽ ഒരാളാണ്.വിജയ് സേതുപതിയുടെ കരിയറിൽ ടേണിംഗ് പോയിന്റായി ഇറങ്ങിയ സിനിമയായിരുന്നു പിസ. വിജയ് സേതുപതിക്ക് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രമായിരുന്നു സുഹൃത്ത് കൂടിയയായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഹൊറർ ഫിക്ഷൻ ചിത്രമായിരുന്ന പിസ. ഈ ചിത്രത്തിന്റെ ചിത്രികരണത്തിൽ ഒരുപാട് പ്രതിസന്ധികൾ തങ്ങൾ നേരിട്ടിരുന്നതായും വിജയ് സേതുപതി പറയുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ലഭിച്ച പ്രതിഫലം ആയിരം രൂപയായിരുന്നു എന്നും, ഡബ്ബിംഗ് സമയത്ത് തന്റെ കഷ്ടപാട് കണ്ടിട്ട് സംവിധായകൻ കാർത്തിക് തനിക്ക് ആയിരം രൂപ കൂടി തരികയും ചെയ്തുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
വിജയ് സേതുപതി പറഞ്ഞു.
പിസയുടെ വിജയത്തിന് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജിഗര്‍തണ്ടയിലും, ഇരൈവിയിലും വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് ഒരുക്കുന്ന പുതിയ ചിത്രം പേട്ടയിൽ വില്ലൻ വേഷത്തിൽ എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ചിത്രം അടുത്ത മാസം പൊങ്കൽ റിലീസായി എത്തുന്നു. ഇത് കൂടാതെ നിരവധി ചിത്രങ്ങളാണ് താരത്തിനായി തമിഴിൽ ഒരുങ്ങുന്നത്.
തമിഴ് സിനിമയിൽ എന്നപോലെ തന്നെ മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ജയറാം നായകനാകുന്ന മാർക്കോണി മത്തായിലൂടെ മക്കൾ സെൽവൻ വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ആദ്യം ആരംഭിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.