ഒരുകാലത്തു മലയാള സിനിമയിലും തമിഴ് സിനിമയിലും നിറഞ്ഞു നിന്ന മേക്കപ്പ് മാൻ ആയിരുന്നു സലിം. ഉലക നായകൻ കമൽ ഹാസൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നിവരുടെ പേഴ്സണൽ മേക്കപ്പ് മാൻ ആയും ഏറെക്കാലം ജോലി ചെയ്തിട്ടുള്ള സലിം ഇപ്പോൾ തമിഴ്- തെലുങ്കു ചിത്രങ്ങളിലാണ് കൂടുതൽ ജോലി ചെയ്യുന്നത്. ഇപ്പോഴിതാ ക്യാൻ എന്ന ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സലിം വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ മകളുടെ വിവാഹ സമയത്തു സാമ്പത്തിക ബുദ്ധിമുട്ടിൽ പെട്ടുഴറിയ തന്നെ വലിയ തുക തന്നു സഹായിച്ചത് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരാണ് എന്നും, ആദ്യത്തെ മകളുടെ വിവാഹ സമയത്തും എല്ലാ സഹായങ്ങളുമായി ചേർത്ത് പിടിച്ചു കൊണ്ട് കൂടെ നിന്നതും ഇവർ ആയിരുന്നുവെന്നും സലിം വെളിപ്പെടുത്തുന്നു. തന്നെ സഹായിക്കേണ്ട ഒരാവശ്യവും അവർക്കില്ലാതിരുന്നിട്ടും സഹായിക്കാൻ മുന്നോട്ടു വന്നത് അവർക്കു ഒരു വലിയ മനസ്സുള്ളതു കൊണ്ടാണെന്നും സലിം പറയുന്നു.
ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു എന്നും 2006 ഇൽ ലാൽ സാറുമായി പിണങ്ങി ഇറങ്ങിയതാണ് തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മോശപ്പെട്ട തീരുമാനമെന്നും സലിം വ്യക്തമാക്കി. ആ കാരണത്താൽ അവർക്കു തന്നെ സഹായിക്കാതെ ഇരിക്കാമായിരുന്നു എങ്കിലും തനിക്കൊരാവശ്യം വന്നപ്പോൾ അവർ തന്നെ ചേർത്ത് നിർത്തിയെന്നും സലിം പറഞ്ഞു. അങ്കിൾ ബൺ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലിന് സ്പെഷ്യൽ മേക്കപ്പ് ചെയ്യാൻ എത്തിയ സലിം പിന്നീട് പതിനഞ്ചു വർഷത്തോളം മോഹൻലാലിന്റെ പേഴ്സണൽ മേക്കപ്പ് മാൻ ആയി ജോലി ചെയ്തു. അതിനു മുൻപും അതിനു ശേഷവും സലിം ജോലി ചെയ്തതു കമൽ ഹാസന്റെ മേക്കപ്പ് മാൻ ആയാണ്. കിഴക്കുണരും പക്ഷി മുതൽ മഹാസമുദ്രം വരെ സലിം ആയിരുന്നു മോഹൻലാലിന്റെ പേഴ്സണൽ മേക്കപ്പ്മാൻ. ലാല്‍സാറിനും കമല്‍സാറിനുമൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും ഇനിയുള്ള കാലം മുഴുവനും ജീവിക്കാന്‍ ആ ക്രെഡിറ്റ് മതി എന്നും സലിം കൂട്ടിച്ചേർത്തു.
Picture courtesy: Bennet M Varghese
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.