രാജ്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞ ജവാന്മാരിൽ ഒരാൾ ആണ് മലയാളി ആയ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. നാഷണൽ സെക്യൂരിറ്റി ഗാർഡിലെ അംഗം ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 2008 ഇൽ മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഭീകരവാദികളുമായുള്ള പോരാട്ടത്തിനിടെയാണ് രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലി നൽകിയത്. ആ ധീര ജവാന് അടുത്ത വർഷം തന്നെ മരണാനന്തര ബഹുമതിയായി അശോക ചക്രം സമർപ്പിച്ചു രാജ്യം ആദരിക്കുകയും ചെയ്തു. ഇപ്പോഴിതാ ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം കണ്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ‘അമ്മ ടോവിനോ തോമസിനും ആ ചിത്രത്തിനും മേൽ അഭിനന്ദനം ചൊരിയുകയാണ്.
നവാഗതനായ സ്വപ്‌നേഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആർമി ഓഫീസർ ആയ ഷഫീക് എന്ന കഥാപാത്രം ആയാണ് ടോവിനോ തോമസ് എത്തിയിരിക്കുന്നത്. പട്ടാളക്കാരുടെ ജീവിതവും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചില പ്രശ്നങ്ങളുമെല്ലാം ഇടകലർത്തി പി ബാലചന്ദ്രൻ രചിച്ച ഈ സിനിമയ്ക്കു പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിനന്ദന വാക്കുകൾ നൽകുകയാണ്. ഇപ്പോൾ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകൾ ടോവിനോ ഷെയർ ചെയ്തിരിക്കുന്നത് ഇതിലും വലിയ അംഗീകാരം തനിക്കിനി കിട്ടാനില്ല എന്ന് പറഞ്ഞാണ്. തനിക്കു സ്നേഹം വാക്കുകളിലൂടെ തന്ന ആ അമ്മക്ക് ഒരുപാട് സ്നേഹവും നന്ദിയും ടോവിനോ തോമസ് അറിയിച്ചു.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയായ ധനലക്ഷ്മി ഉണ്ണികൃഷ്ണൻ പറയുന്നത് ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ടോവിനോ തോമസിനെ സ്വന്തം മകനെ പോലെ മാറോടു ചേർത്ത് നിർത്താൻ തോന്നി എന്നാണ്. അത്ര മനോഹരമായും ഉയർന്ന നിലയിലും ടോവിനോ തോമസ് ആ കഥാപാത്രത്തിന് ജീവൻ നൽകിയിട്ടുണ്ട് എന്നും, ആ കഥാപാത്രത്തിന് തന്റെ മകനുമായി വലിയ സാദൃശ്യം തനിക്ക് തോന്നി എന്നും ധനലക്ഷ്മി പറയുന്നു. ടോവിനോയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല എന്നും ധനലക്ഷ്മി പറഞ്ഞു. ആ അമ്മ ടോവിനോയെ കുറിച്ച് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ സ്പർശിച്ചു കൊണ്ട് മികച്ച വിജയത്തിലേക്കാണ് ഈ ചിത്രം നീങ്ങുന്നത്.
https://www.instagram.com/p/B3zTt6bDtk2/?igshid=2fhzx5muor6m
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.