ജനപ്രിയ നായകൻ ദിലീപ് വീണ്ടും പട്ടാള വേഷം ചെയ്യാൻ ഒരുങ്ങുകയാണ്. തന്റെ കരിയറിൽ ഇതിനു മുൻപ് രണ്ടു തവണയാണ് ദിലീപ് പട്ടാളക്കാരൻ ആയി അഭിനയിച്ചിട്ടുള്ളത്. പ്രിയദർശൻ സംവിധാനം ചെയ്ത മേഘത്തിൽ ഒരു പട്ടാളക്കാരൻ ആയാണ് ദിലീപ് അഭിനയിച്ചത്. അതിനു ശേഷം വാർ ആൻഡ് ലവ് എന്ന വിനയൻ ചിത്രത്തിലും ദിലീപ് പട്ടാളക്കാരൻ ആയി എത്തി. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ മികച്ച പട്ടാള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മേജർ രവി ആണ് ദിലീപിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാൻ പോകുന്നത്. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികൻ ആയാണ് ദിലീപ് അഭിനയിക്കുക.
ഒരു കോമഡി ലവ് സ്റ്റോറി എന്ന രീതിയിലും ഒരുക്കുന്ന ഈ ചിത്രത്തിൽ ഈ സൈനികന്റെ പ്രണയ ജീവിതം ആണ് ഹൈലൈറ്റ് ചെയ്യുക. കശ്‍മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത് എന്നും അവിടെ എന്തെങ്കിലു പ്രശ്നം ഉണ്ടായാൽ മാത്രം ഷൂട്ടിങ് ഉത്തരാഖണ്ഡിലേക്കു മാറ്റും എന്നും മേജർ രവി പറയുന്നു. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ കശ്മീരിൽ തന്നെ ചിത്രം ഷൂട്ട് ചെയ്യാൻ ആണ് പ്ലാൻ. അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷം ആണ് ദിലീപ് മേജർ രവി ചിത്രത്തിന്റെ ഭാഗമാവുക എന്നറിയുന്നു. ടോവിനോ തോമസിനെ നായകനാക്കിയും ഒരു ചിത്രം മേജർ രവി പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മേൽ പറഞ്ഞ മൂന്നു ചിത്രങ്ങൾ കൂടാതെ പുനർജനി, ഒരു യാത്രയിൽ, മിഷൻ 90 ഡേയ്സ്, തൂഫാൻ, കാണ്ഡഹാർ, കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡർ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് മേജർ രവി.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.