ഏറെ ചർച്ചയാവുകയാണ് ഇത്തവണത്തെ ദേശീയ അവാർഡ് വിതരണ ചടങ്ങ്. സാധാരണയിൽ നിന്നും വ്യത്യസ്‍തമായിയുള്ള വ്യത്യസ്ത നിലപാടാണ് ഈ പ്രശനങ്ങൾക്കെല്ലാം കാരണമായി മാറിയത്. സാധാരണയായി എല്ലാ അവാർഡുകളും തന്നെ രാഷ്ട്രപതിയാണ് വിതരണം ചെയ്യാറുള്ളത് എന്നാൽ ഇത്തവണ മുതൽ മറ്റൊരു കാഴ്ചയ്ക്കാണ് സാക്ഷിയായത്. പ്രധാനപ്പെട്ട പതിനൊന്ന് അവാർഡുകൾ ഒഴികെ മറ്റുള്ള അവാർഡുകൾ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി വിതരണം ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ അവാർഡ് വാങ്ങാനായി എത്തിയ പ്രതിഭകൾ എല്ലാം തന്നെ പ്രതിഷേധമുയർത്തുന്ന കാഴ്ചയാണ് പിന്നീട കണ്ടത്. രാഷ്ട്രപതി തന്നെ അവാർഡ് നൽകണം എന്ന തീരുമാനത്തിൽ അവർ ഉറച്ചു നിന്നെങ്കിലും ചർച്ചകളിൽ ഒന്നും ഫലം ഉണ്ടായില്ല അവസാനം അവാർഡ് ചടങ്ങ് ഒഴിവാക്കിയാണ് ഏവരും നാട്ടിലേക്ക് മടങ്ങിയത്. വാർത്ത വളരെയധികം ചർച്ചയാകുമ്പോഴാണ് മേജർ രവിയുടെ ഇക്കാര്യത്തിലുള്ള മറുപടി വലിയ തർക്കങ്ങൾക്ക് വഴിവെക്കുന്നത്.
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ രൂക്ഷമായ ഭാഷയിലാണ് മേജർ രവി വിമർശിച്ചത്. ഭാഗ്യലക്ഷ്മിക്ക് മറുപടി കൂടിയായാണ് മേജർ രവി ഇന്നലെ മറുപടി നടത്തിയത്. ഒരു അമ്മയുടെ വേദന തനിക്കറിയാം താനും അവാർഡ് വാങ്ങാൻ കാത്തിരുന്ന ആളാണ് തന്റെ ‘അമ്മ. അങ്ങനെ ഉള്ളവരോട് ഇത്തരം ഒരു നിലപാട് കാണിച്ചത് ഒട്ടും ശരിയായില്ല എന്ന് മേജർ രവി പറഞ്ഞു. സ്‌മൃതി ഇറാനിക്ക് ധാര്‍ഷ്ട്യമാണെന്ന് പറഞ്ഞ അദ്ദേഹം അവർ പാവപ്പെട്ട ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ജീവിക്കുന്നത് എന്ന് മറക്കരുതെന്നും പറഞ്ഞു. എണ്ണി ചുട്ട അപ്പം പോലെ നൽകാൻ ഇതെന്താ വഴിപാട് ആണോ എന്നും സ്‌മൃതി ഇറാനിയെയും ചടങ്ങിനെയും പരിഹസിച്ച് മേജർ രവി പറയുകയുണ്ടായി. എന്ത് തന്നെയായായാലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ ചർച്ചയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.