പട്ടാള ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ മേജർ രവിയാണ്. തന്റെ പ്രേക്ഷകരോട് സംവദിക്കാൻ എത്തിയത്. ഫേസ്ബുക്കിലൂടെ ഇന്നലെ വൈകീട്ടാണ് അദ്ദേഹം പോസ്റ്റുമായി എത്തിയത്. ഇന്ന് ഞാൻ ഇട്ട ഈ ചിത്രത്തിന് താഴെ കമന്റുകൾ ആയി വരുന്നവർക്ക് മറുപടി നൽകാം എന്നായിരുന്നു മേജർ രവി അറിയിച്ചത്. മേജർ രവിയുടെ ഈ പോസ്റ്റിന് പിന്നാലെ തന്നെ നിരവധി ആളുകൾ ചോദ്യങ്ങളും വിമർശനങ്ങളും ആയി എത്തി. സിനിമ, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കമന്റ് ബോക്സുകളിൽ ചർച്ച ആയി. തനിക്ക് എതിരെ വന്ന വിമർശനങ്ങളെയും പരിഹാസങ്ങളെയും വളരെ സൗമ്യമായാണ് അദ്ദേഹം നേരിട്ടത്. അതിനിടെ പുതിയ ചിത്രത്തെ പറ്റിയും അദ്ദേഹം പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.
പുതിയ ചിത്രം മോഹൻലാലിനെയോ മമ്മൂട്ടിയേയോ വച്ചാണോ എന്ന ചോദ്യത്തിന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവർ ആരും അല്ലെന്ന് പറഞ്ഞ മേജർ രവി, തന്റെ സ്ഥിരം കണ്ടു ശീലിച്ച പട്ടാള ചിത്രം ആയിരിക്കില്ല എന്നും, തന്റെ സംവിധാന ജീവിതത്തിലെ വ്യത്യസ്തമായ ചിത്രമായിരിക്കും എന്നും അറിയിച്ചു. കീർത്തിചക്ര എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിലൂടെ മലയാള സിനിമയിൽ പട്ടാള സിനിമകൾക്ക് അത് വരെ ഉണ്ടായിരുന്ന ധാരണകൾ മാറ്റി മറിച്ച സംവിധായകൻ ആണ് മേജർ രവി. അതിന് ശേഷം ആറോളം ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രത്തെ പറ്റി ഉള്ള വിശദാംശങ്ങളും ആയി ഉടൻ എത്തുമെന്ന് കൂടി പറഞ്ഞാണ് ഒരു മണിക്കൂറോളം നീണ്ട മറുപടി നൽകലിന് മേജർ രവി വിരാമം ഇട്ടത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.