മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ വളരെ പ്രാധാന്യമുള്ള ഒരു അതിഥി വേഷമാണ് ചെയ്യുന്നതെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ ഇവരെ കൂടാതെ സൂപ്പർ താരങ്ങളുടെ ഒരു വലിയ നിര ചെറുതും വലുതുമായ വേഷങ്ങളിൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണെന്നു നേരത്തെ തന്നെ സൂചന വന്നിരുന്നു. എന്നാൽ ഇവർക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, മലയാള താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, നസ്ലൻ എന്നിവരൊക്കെ ഈ ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നാണ് കൗമുദി റിപ്പോർട്ട് ചെയ്തത്. ആറ് മാസത്തോളം സമയമെടുത്തു പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 80 കോടിയാണെന്നും വാർത്തകൾ പറയുന്നു.
ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നതോടെ ഈ മൾട്ടിസ്റ്റാർ ചിത്രം, ട്വന്റി ട്വന്റിക്കു ശേഷം സംഭവിക്കുന്ന മറ്റൊരു മിനി ട്വന്റി ട്വന്റി ആയി മാറിയിരിക്കുകയാണെന്നാണ് സൂചന. ഈ താരങ്ങളുടെ ചിത്രത്തിലെ സാന്നിധ്യത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീലങ്ക, കേരളം, ഷാർജ, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.