ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് “ഗുണ്ടുർ കാരം”. സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഈ മാസ്സ് എന്റെർറ്റൈനെറിന്റെ ഗ്ലിമ്പ്സ് വീഡിയോയും പോസ്റ്ററുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മഹേഷ് ബാബുവിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്ററുകളും ഗ്ലിമ്പ്സ് വീഡിയോയും റിലീസ് ചെയ്തത്.
സ്റ്റൈലിഷ് മാസ്സ് ലുക്കിൽ മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്ററുകൾക്കൊപ്പം ചിത്രത്തിന്റെ റിലീസ് തീയതി കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടുത്ത വർഷം ജനുവരി 12, സംക്രാന്തി നാളിലാണ് ആഗോള റിലീസായി ഈ മാസ്സ് ആക്ഷൻ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മഹേഷ് ബാബു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബീഡി വലിച്ച് മാസ്സ് ഗെറ്റപ്പിൽ മഹേഷ് ബാബുവിനെ അവതരിപ്പിച്ചിരിക്കുന്ന ഈ പോസ്റ്ററുകൾ ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. പിഎസ് വിനോദിന്റെ ഗംഭീര ദൃശ്യങ്ങളും എസ് തമന്റെ ത്രസിപ്പിക്കുന്ന സംഗീതവും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് നൽകുന്ന ഊർജവും, അമ്പരപ്പിക്കുന്ന മാറ്റവും എടുത്തു പറയേണ്ടി വരും.
ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണനും നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കുടുംബ പ്രേക്ഷകർക്കായുള്ള വൈകാരിക നിമിഷങ്ങളും ഉൾപ്പെടുത്തിയ ഒരു ക്ലീൻ ഫാമിലി മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി അഭിനയിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ഒരുമിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ നവിൻ നൂലിയാണ്. എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രം തെലുങ്കിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.