തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ ജന്മദിനമാഘോഷിക്കുകയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ. വിജയ് ആരാധകരും ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും അദ്ദേഹത്തിന് ജന്മദിനാശംസകൾ നൽകി. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്റർ റിലീസ് ചെയ്യാനായി കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. ഇപ്പോഴിതാ ദളപതി വിജയ് നായകനായ തുപ്പാക്കി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഒരു ഡയലോഗ് മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവാണ് ദളപതിയുടെ സൂപ്പർ ഹിറ്റ് ഡയലോഗ് പറയുന്ന ആ താരം. ഐ ആം വെയ്റ്റിംഗ് എന്ന ട്രെൻഡായി മാറിയ ഡയലോഗാണ് മഹേഷ് ബാബു പറയുന്നത്. ഒരു സ്റ്റേജ് ഷോയിൽ വെച്ച് ദളപതിയുടെ ഏതെങ്കിലും ഒരു പഞ്ച് ഡയലോഗ് പറയാമോ എന്നുള്ള അവതാരകരുടെ അപേക്ഷയെ തുടർന്നാണ് മഹേഷ് ബാബു ഈ ഡയലോഗ് പറയുന്നത്.
ഈ ഡയലോഗ് മറക്കാനാവാത്ത ഡയലോഗാണെന്നും മഹേഷ് ബാബു കൂട്ടിച്ചേർക്കുന്നു. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. അതിന്റെ രണ്ടാം ഭാഗത്തിനായി വിജയ്- എ ആർ മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുപ്പാക്കിക്ക് ശേഷം കത്തി, സർക്കാർ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി വിജയ്- എ ആർ മുരുഗദോസ് ടീം ഒന്നിച്ചിരുന്നു. മുരുകദോസ് സംവിധാനം ചെയ്ത സ്പൈഡർ എന്ന ദ്വിഭാഷാ ചിത്രത്തിൽ നായകനായി എത്തിയത് മഹേഷ് ബാബുവാണ്. വിജയ്‌യുടെ നൃത്തത്തിന്റെ വലിയ ആരാധകനാണ് താനെന്നു മഹേഷ് ബാബു നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മഹേഷ് ബാബുവിന്റെ സൂപ്പർ ഹിറ്റ് തെലുഗ് ചിത്രമായ പോക്കിരിയുടെ റീമേക് ആയിരുന്നു വിജയ്‌യുടെ അതേ പേരിലുള്ള തമിഴ് സൂപ്പർ ഹിറ്റ് ചിത്രം. അതുപോലെ വിജയ്‌യുടെ മറ്റൊരു സൂപ്പർ ഹിറ്റായ ഗില്ലി മഹേഷ് ബാബുവിന്റെ ഒക്കഡു എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.