കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രൈലറിന്റെ മെഗാ ലോഞ്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് നടന്നു. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ട്രെയിലറിന് ഇന്ത്യ മുഴുവൻ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്ത ഈ ട്രൈലെർ പുറത്തു വിട്ടത് മോഹൻലാൽ, അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, യാഷ്, രക്ഷിത് ഷെട്ടി എന്നിവരാണ്. ഇപ്പോഴിതാ തെലുങ്കു സൂപ്പർ താരമായ മഹേഷ് ബാബുവും ഈ ചിത്രത്തിന്റെ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റ് ശ്രദ്ധ നേടുകയാണ്.
സ്വപ്‌നങ്ങൾ സത്യമാകുമെന്നും, മോഹൻലാൽ സാറിന്റെ സ്വപ്ന സിനിമയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു എന്നുമാണ് മഹേഷ് ബാബു ട്വീറ്റ് ചെയ്തത്. ഒപ്പം ക്യാമറാമാൻ തിരുവിനും പേരെടുത്തു പറഞ്ഞു ആശംസകളർപ്പിച്ച മഹേഷ് ബാബു മരക്കാർ ടീമിന് എല്ലാവിധ ഭാഗ്യങ്ങളും നേർന്നു കൊണ്ടാണ് വാക്കുകൾ അവസാനിപ്പിക്കുന്നത്. ഇപ്പോൾ തെന്നിന്ത്യ മുഴുവനും ചർച്ച ചെയ്യുന്ന സിനിമയായി മരക്കാർ മാറിക്കഴിഞ്ഞു. ഈ മാസം ഇരുപത്തിയാറിനു റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. അഞ്ചു ഭാഷകളിലായി ഒരേ ദിവസം റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അറുപതിൽ അധികം ലോക രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. നൂറു കോടിയോളമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാണ ചിലവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.