പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് യുവ താരങ്ങളായ നിവിൻ പോളി- ആസിഫ് അലി ടീം ഒന്നിച്ച മഹാവീര്യർ. 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ഹിറ്റായി മാറിയിരുന്നു. വ്യത്യസ്തമായതും ഗംഭീരവുമായ ലുക്കിലാണ് നിവിൻ പോളിയും ആസിഫ് അലിയും ഈ പോസ്റ്ററിൽ എത്തിയത്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ എത്തുകയാണ്. ഏപ്രിൽ മൂന്നിന് വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ടീസർ എത്തുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്.
പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ചാബ്ര സംഗീതവും നിർവഹിച്ചിരിക്കുന്നു. മനോജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഫാന്റസി ഘടകങ്ങളും ഉൾപ്പെട്ട ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.