മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്, അവസാനമിറങ്ങിയ ‘ഒപ്പം’ ബോക്സിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് ഈ കൂട്ടുകെട്ടിൽ ഇനി പിറക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം. പ്രിയദർശൻ- മോഹൻലാൽ എന്നിവർ ചെറുപ്പം മുതൽ ഉറ്റസുഹൃത്തുകളാണ്, മോഹൻലാൽ എന്ന നടന്റെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ച സംവിധായകൻ എന്ന് കൂടി വിശേഷിപ്പിക്കാം. എന്നാൽ ഇന്ന് ഇരുവരുടെ മക്കളും അതേ സൗഹൃദം നിലനിർത്തുന്നുണ്ട്. പ്രണവ് മോഹൻലാൽ ഈ വർഷം ‘ആദി’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയപ്പോൾ കല്യാണി പ്രിയദർശൻ ‘ഹലോ’ എന്ന തെലുഗ് ചിത്രത്തിലൂടെയാണ് കഴിഞ്ഞ വർഷം നായികയായി പ്രത്യക്ഷപ്പെട്ടു. ഇവർ ഒന്നിച്ചുള്ള ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
മലയാള സിനിമയുടെ താര രാജാവായ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കല്യാണി പ്രിയദർശൻ ആദ്യമായി നായികയായിയെത്തിയ ‘ഹലോ’ എന്ന സിനിമയിലെ പ്രകടനത്തിൽ ഫിലിം ഫയർ അവാർഡ് താരം കരസ്ഥമാക്കി. മലയാള സിനിമയിൽ ഒട്ടനവധി താരങ്ങൾ ഫിലിം ഫയർ നേടിയെങ്കിലും മോഹൻലാൽ തന്റെ ഉറ്റ സുഹൃത്ത് പ്രിയന്റെ മകളുടെ നേട്ടത്തെ പ്രശംസിച്ചാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്നലെ നടന്ന ഫിലിം ഫയർ അവാർഡിൽ തെലുഗിലെ പുതുമുഖ നായികക്കുള്ള അവാർഡാണ് കല്യാണി പ്രിയദർശൻ നേടിയെടുത്തത്. സൂര്യ നായകനായിയെത്തിയ 24 സിനിമയുടെ സംവിധായകൻ വിക്രം കുമാറിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് ‘ഹലോ’. നാഗാർജ്ജുന നിർമ്മിച്ച ചിത്രത്തിൽ തന്റെ മകനായ അഖിൽ അഖിനെനിയാണ് നായക വേഷം കൈകാര്യം ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.