ദുൽഖർ സൽമാൻ നായകനായ ആദ്യ തെലുങ്ക് ചിത്രം മഹാനടി തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ചയായി മാറുകയാണ്. ചിത്രം തെലുങ്ക് തമിഴ് എന്നീ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിന് നടികർ തിലകം എന്നാണ് പേര് നൽകിയിരിക്കുന്നത്. കേരളത്തിൽ ഒരുപാട് ആരാധകരുള്ള ദുൽഖർ സൽമാന് പ്രേക്ഷകരെ കൂടി മുന്നിൽ കണ്ടാണ് ചിത്രം ഇന്ന് കേരളത്തിൽ കൂടി എത്തുകയാണ്. മഹാനടി എന്ന പേരിൽ തന്നെയാണ് ചിത്രം എത്തുക. ന്യൂ സൂര്യ മൂവീസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലുങ്കിലും തമിഴിലും വമ്പൻ റിലീസായായിരുന്നു ചിത്രമെത്തിയത്. പുറത്തിറങ്ങിയത് മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
തെലുങ്കിലെ ഒരുകാലത്തെ സൂപ്പർ താരമായിരുന്ന അന്തരിച്ച നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തിൽ നായകനായ ദുൽഖർ ജെമിനി ഗണേശന്റെ വേഷത്തിൽ എത്തുമ്പോൾ സാവിത്രിയുടെ വേഷത്തിൽ എത്തിയത് കീർത്തി സുരേഷാണ്. ചിത്രത്തിൽ സമന്തയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനായി ദുൽഖർ സൽമാൻ വളരെയേറെ പ്രയത്നിച്ചിരുന്നു. ചിത്രം തന്റെ കരിയറിലെ മികച്ച കഥാപാത്രമാകും എന്ന ദുൽഖറിന്റെ വാക്കുകൾ എന്തായാലും സത്യമായി മാറി. ചിത്രത്തിനും ദുൽഖറിനും വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ഇതുവരെ ലഭിച്ചതും. രാജമൗലി ഉൾപ്പടെ ഉള്ള തെലുങ്ക് താരങ്ങൾ എല്ലാം തന്നെ ചിത്രത്തിന് ആശംസയുമായി എത്തിയിരുന്നു. ഇത്രയും വലിയ വിജയം തീർത്ത് ഒരേ സമയം ഇരു ഭാഷകളിലും മുന്നേറുന്നത് അപൂർവമായ കാഴ്ചയാണ്. ആ വിജയം മലയാളത്തിലും തുടരുമോ എന്ന് ഇന്നറിയാം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.