ദുൽഖർ സൽമാനെയും കീർത്തി സുരേഷിനെയും നായിക നായകന്മാരാക്കി നാഗ് അശ്വിൻ അണിയിച്ചൊരുക്കിയ മഹാനടിയാണ് തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ചർച്ച. ചിത്രം മികച്ച നിരൂപകപ്രശംസ നേടിയതിനോടൊപ്പം തന്നെ പ്രേക്ഷക പ്രീതിയും കരസ്ഥമാക്കി വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. തെലുങ്ക് സൂപ്പർതാരവും നടിയുമായിരുന്ന സാവിത്രിയായാണ് കീർത്തി എത്തിയത്. മുൻപ് അഭിനയിച്ച ഗ്ലാമർ വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായതും അഭിനയ പ്രാധാന്യം ഏറെയുള്ള ഒരു കഥാപാത്രമായിരുന്നു സാവിത്രി. അതിനാൽ തന്നെ പ്രതീക്ഷ വളരെ വലുതായിരുന്നു. 2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷ് അഭിനയലോകത്തേക്ക് എത്തിയത് പിന്നീട് തമിഴ് തെലുങ്ക് സിനിമാലോകത്ത് കീർത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തിളങ്ങിയിരുന്നു. എങ്കിലും ഇത്തരമൊരു വേഷം കീർത്തി സുരേഷിന് ആദ്യമായിട്ടായിരുന്നു. എന്നാൽ ആ വെല്ലുവിളി കീർത്തി അതിമനോഹരമായി നേരിട്ടിരിക്കുന്നു എന്ന് തന്നെ പറയാം.
തെലുങ്ക് സിനിമാ ലോകം മുഴുവനും ഇപ്പോൾ കീർത്തിയുടെ അഭിനയത്തെ പ്രകീർത്തിക്കുകയാണ്. ചിത്രത്തിന്റെ നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്നത് പ്രകടനമാണ് കീർത്തി സുരേഷിന്റെത്. ചിത്രം കണ്ടിറങ്ങിയവർ തങ്ങളുടെ പ്രിയ നടിയുടെ ജീവിതം മികച്ച രീതിയിൽ അവതരിപ്പിച്ചതിന് കീർത്തിയെ അനുമോദിക്കുന്നു. ചിത്രം കണ്ട സംവിധായകൻ രാജമൗലിയും തമിഴ് സംവിധായകൻ ആറ്റ്ലെയും കീർത്തിയെ വാനോളം പുകഴ്ത്തി. നടി സാവിത്രിയുടെ മകൾ കീർത്തി സുരേഷിന്റെ പ്രകടനം കണ്ട് അമ്പരന്നു എന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസായായിരുന്നു അതുമായി ബന്ധപ്പെട്ട ചടങ്ങിൽ കമൽ ഹാസ്സനും കീർത്തിയെ പ്രകീർത്തിച്ചിരുന്നു. എന്തായാലും തന്റെ കരിയറിൽ ലഭിച്ച ഏറ്റവും മികച്ച വേഷത്തിനെ മികച്ച രീതിയിൽ അവതരിപ്പിച്ചതിലുള്ള സന്തോഷത്തിലാണ് കീർത്തി സുരേഷ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.