ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ പുതിയൊരു ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മഹാഭാരതത്തിലെ നായക വേഷം ചെയ്യുന്നത് മോഹൻലാൽ ആണ്. ആയിരം കോടി മുതൽ മുടക്കിൽ ബി ആർ ഷെട്ടി നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരിലെ ഇതിഹാസമായ എം ടി വാസുദേവൻ നായർ ആണ്. അദ്ദേഹത്തെ ജ്ഞാനപീഠം അവാർഡിന് അർഹമാക്കിയ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമ സേനനെ അവതരിപ്പിക്കുന്ന മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു മേക് ഓവറിൽ ആണ് എത്താൻ പോകുന്നത് എന്ന് സംവിധായകൻ പറയുന്നു .
ഒരു യോദ്ധാവിനെ പോലെയുള്ള രൂപമാറ്റം നടത്തിയാവും മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. വലിയ ചുമലുകളും വമ്പൻ ഭുജങ്ങളും വിരിഞ്ഞ മാറിടവുമൊക്കെയായി മോഹൻലാൽ എത്തുന്നത് അജയ്യനായ ഭീമ സേനന്റെ സകല രൂപ ഭാവങ്ങളും ആവാഹിച്ചു കൊണ്ടായിരിക്കും. അതിനു വേണ്ടി ഇപ്പോഴേ ട്രെയിനിങ് തുടങ്ങിയ മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് ശേഷം ഒരു പതിനഞ്ചു കിലോയോളം ശരീര ഭാരം വർധിപ്പിക്കും. പേർസണൽ ട്രെയ്നറിനെ വെച്ച് ഇപ്പോഴേ മോഹൻലാൽ അതിനുള്ള ട്രെയിനിങ് തുടങ്ങി കഴിഞ്ഞു. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ഇരുപതു കിലോയോളം കുറച്ചു യുവത്വം തുളുമ്പുന്ന രൂപത്തിലാണ് ഇപ്പോൾ മോഹൻലാൽ. അദ്ദേഹത്തിന്റെ പുറത്തു വരുന്ന ഓരോ ഫോട്ടോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മഹാഭാരതത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യം ഈ ചിത്രം ആരംഭിക്കും എന്നാണ് സൂചന. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മറ്റു അനേകം വമ്പൻ താരങ്ങൾ അണി നിരക്കും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.