പ്രേമം എന്ന അൽഫോൻസ് പുത്രൻ – നിവിൻ പോളി ബ്ലോക്ക്ബസ്റ്ററിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മഡോണ സെബാസ്റ്റ്യൻ. അതിനു ശേഷം ദിലീപിന്റെ നായികാ വേഷം ചെയ്ത് കിംഗ് ലയർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ച മഡോണ അന്യ ഭാഷാ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ നടി പാർവതി തിരുവോതിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മഡോണ. സിനിമ രംഗത്തെ പ്രശ്നങ്ങളെ പറ്റി അഭിപ്രായം പറയാത്തതും, പ്രതികരിക്കാത്തതും ഭയന്നിട്ടല്ല എന്നും ഇത്തരം പ്രശ്നങ്ങളെ പറ്റി സംസാരിക്കാന്‍ താന്‍ വളര്‍ന്നിട്ടില്ല എന്നുമാണ് മഡോണ വിശദീകരിക്കുന്നത്. പാര്‍വ്വതിയെ പോല ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് തനിക്ക് ബഹുമാനമാണുള്ളതെന്നു പറഞ്ഞ മഡോണ അവര്‍ പ്രതികരിക്കുമ്പോള്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും കൂട്ടിച്ചേർത്തു.
മാത്രമല്ല ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ അതിനു കൃത്യമായ സന്ദര്‍ഭമുണ്ടാവണമെന്നും അതല്ലാതെ ഒരു വീഡിയോയിലൂടെയോ പോസ്റ്റിലൂടെയോ കാര്യങ്ങൾ പറഞ്ഞാല്‍ ആളുകള്‍ മനസിലാക്കണമെന്നില്ലായെന്നും മഡോണ സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നത് വലിയ റിസ്ക് ആണെന്നും നടി പറയുന്നു. തന്റെ ഇപ്പോഴത്തെ ശ്രദ്ധ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നതിലാണെന്നും, ആ സമയത്തു മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ അതഭിനയത്തെ നെഗറ്റീവായി ബാധിക്കുമെന്നും മഡോണ അഭിമുഖത്തിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്കും മഡോണ ഒരിടക്കു ഇരയായിരുന്നു. അതിനെക്കുറിച്ചും മഡോണ അഭിമുഖത്തിൽ സംസാരിച്ചു. ട്രോളന്മാരോട് നന്ദി ഉണ്ടെന്നും അവരുടെ ട്രോളുകൾ കാരണം കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണുണ്ടായതെന്നും മഡോണ പറയുന്നു. ഇപ്പോൾ തമിഴ്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ് മഡോണ. വാനം കൊട്ടും എന്ന തമിഴ് ചിത്രമായിരുന്നു മഡോണയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.