പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് മലയാളികൾക്ക് സമ്മാനിച്ച നായിക മഡോണ സെബാസ്റ്റ്യൻ മലയാളത്തിലേക്ക് തിരികെ എത്തുന്നു. 2015 ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ചിത്രത്തിൽ മഡോണ അവതരിപ്പിച്ച സെലിൻ എന്ന നായിക കഥാപാത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിന്റെ വിജയത്തിന് ശേഷം തമിഴിലേക്ക് ചേക്കേറിയ മഡോണ കാതലും കലന്ത് പോകും എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയോട് ഒപ്പം അരങ്ങേറ്റം കുറിച്ചു. നളൻ കുമരസ്വാമി സംവിധാനം ചെയ്ത ചിത്രം തമിഴിൽ ശ്രദ്ധിക്കപ്പെട്ടു തുടർന്ന് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്കിലും മഡോണ തന്റെ കാൽവെപ്പ് നടത്തി.തുടർന്ന് കെ. വി ആനന്ദ് ചിത്രം കവൻ, ധനുഷ് സംവിധാനം ചെയ്ത പാ പാണ്ടി തുടങ്ങിയവയിലും മഡോണ അഭിനയിച്ചു.
ഇതിനിടയിൽ സിദ്ധിഖ് ലാൽ ചിത്രമായ കിംഗ് ലയറിലൂടെ 2016 ൽ പ്രത്യക്ഷപ്പെട്ടെങ്കിലും രണ്ട് വർഷം നീണ്ട ഇടവേളക്ക് ശേഷമാണ് മഡോണ മലയാളത്തിൽ തിരികെ എത്തുന്നത്.
കഴിഞ്ഞ വർഷം ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്ത അഡ്വഞ്ചേറസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ രോഹിത് വി. എസ് ഉം ഒന്നിക്കുന്ന ചിത്രത്തിലേക്ക് ആണ് മഡോണ നായികയായി എത്തുന്നത്.
ഇബിലീസ് എന്നാണ് രോഹിത് – ആസിഫ് അലി കൂട്ടികെട്ടിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ പേര്. ഓമനക്കുട്ടൻ പോലെ തന്നെ വ്യത്യസ്തമായ പ്രമേയവും മേക്കിങ്ങും തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്നിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.