ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാധുരി. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധ നേടിയ മാധുരി, അതിനു ശേഷം മോഹൻലാൽ നായകനായ ഇട്ടിമാണി മേഡ് ഇൻ ചൈനയിലടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രത്തിൽ ഈ നടി പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചു. ആ ഗാനരംഗത്ത് അഭിനയിച്ചതും മാധുരിയായിരുന്നു. ഗ്ലാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള മാധുരി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ റിലീസായ, വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടിലെ, തന്റെ കഥാപാത്രത്തിന്റെ ചില ചിത്രങ്ങളാണ് മാധുരി പങ്കു വെച്ചിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ കാമുകിയായ കാത്ത എന്ന കഥാപാത്രമായാണ് ഇതിൽ മാധുരി അഭിനയിച്ചത്. കാത്ത എന്ന കഥാപാത്രമായുള്ള തന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് മാധുരി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ചെമ്പൻ വിനോദാണ് ഇതിൽ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ചിരിക്കുന്നത്. സിജു വിൽസൻ നായകനായി അഭിനയിച്ച ഈ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ, ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര നായകന്റെ കഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. അനൂപ് മേനോൻ, കായദു ലോഹർ, ദീപ്തി സതി, പൂനം ബജ്വ, കൃഷ്ണ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഇന്ദ്രൻസ്, ഗോകുലം ഗോപാലൻ, സെന്തിൽ കുമാർ, മണികണ്ഠൻ ആചാരി, രാഘവൻ, സുദേവ് നായർ, സുനിൽ സുഗദ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.