മലയാളി സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു ജൂൺ. ആ ചിത്രം ഒരുക്കിയ അഹമ്മദ് കബീർ എന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. ഇത്തവണ നേരിട്ട് ഒടിടി റിലീസ് ചെയ്യുന്ന മധുരം എന്ന ചിത്രവുമായാണ് അഹമ്മദ് കബീർ എത്തുന്നത്. ഇന്ന് രാത്രി പന്ത്രണ്ടു മണി മുതൽ സോണി ലൈവിൽ സ്ട്രീം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രീയപ്പെട്ട നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജുവിനൊപ്പം ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്.
ജിതിൻ സ്റ്റാനിസ്ലാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദുവും ഇതിനു സംഗീതം പകര്ന്നിരിക്കുന്നതു ഹിഷാം അബ്ദുൽ വഹാബും ആണ്. ഇതിനോടകം തന്നെ, സൂരജ് സന്തോഷ്, നിത്യ മാമൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഗാനമേ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഗാനം സൂപ്പർ ഹിറ്റായിട്ടുണ്ട്. അതോടൊപ്പം ഇതിന്റെ രണ്ടു ട്രൈലെറുകളും വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. തമാശയും പ്രണയവും വൈകാരിക നിമിഷങ്ങളും നിറഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും മധുരമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെറുകൾ നമ്മുക്ക് നൽകുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.