മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആണ് വൈശാഖ് സംവിധാനം ചെയ്ത മധുര രാജ. ഈ വർഷം വിഷു റീലീസ് ആയെത്തിയ ഈ ചിത്രം നൂറു കോടി രൂപയുടെ ടോട്ടൽ ബിസിനസ് നടത്തി എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ചു നെൽസൻ ഐപ്പ് നിർമ്മിച്ച ഈ മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ഇപ്പോൾ തമിഴിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് യുവ താരം ജയ് കൂടി ചിത്രത്തിൽ ഉള്ളത് തമിഴ് പതിപ്പിന് ഗുണം ചെയ്യും എന്ന വിശ്വാസത്തിൽ ആണ് അണിയറ പ്രവർത്തകർ.
ഈ വരുന്ന ഒക്ടോബർ 18 നു ആണ് മധുരരാജയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടി, ജയ് എന്നിവർക്ക് ഒപ്പം തെലുങ്ക് നടൻ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, സലിം കുമാർ, പ്രശാന്ത് അലക്സാണ്ടർ, സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവൻ, ഷംന കാസിം, നോബി, അന്നാ രാജൻ, നരേൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിൽ ഒരു ഐറ്റം നമ്പറുമായി എത്തിയിരിക്കുന്നത് ബോളിവുഡ് താര സുന്ദരിയായ സണ്ണി ലിയോണി ആണ്. പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റായ മോഹൻലാൽ ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മധുര രാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.