മമ്മൂട്ടി നായകനായ പുതിയ ചിത്രമായ മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ ആണ് നേടിയെടുക്കുന്നത്. ഇപ്പോഴിതാ ചങ്ങരംകുളം മാർസ് സിനിമാസിൽ അമ്പതു മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തിയിരിക്കുകയാണ് മധുര രാജ. അതിന്റെ ആഘോഷം ഞായറാഴ്ച തിയേറ്ററിൽ വെച്ച് മമ്മൂട്ടി ആരാധകർ നടത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആണ് തുടർച്ചയായി അമ്പതു മണിക്കൂർ എന്ന നേട്ടം മധുര രാജ ആ തിയേറ്ററിൽ നേടിയത്. മോഹൻലാൽ ചിത്രമായ ലൂസിഫർ ഇതേ തിയേറ്ററിൽ നൂറു മണിക്കൂർ പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടതും ഈ മാസം തന്നെയാണ്.
മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മികച്ച വാണിജ്യ വിജയം നേടുന്നതോടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ ഉണർവാണ് ലഭിച്ചിരിക്കുന്നത്. ഹൗസ്ഫുൾ പ്രദര്ശനങ്ങളുമായി ലൂസിഫറും മധുര രാജയും മുന്നേറുമ്പോൾ തിയേറ്ററുകളും ആഹ്ലാദത്തിൽ ആണ്. മധുര രാജ ചങ്ങരംകുളത്തു അമ്പതു മണിക്കൂർ പ്രദർശിപ്പിച്ചതിൽ ഭാഗമായി നടന്ന ആഘോഷത്തിൽ സംവിധായകൻ വൈശാഖും പങ്കെടുത്തു. വൈശാഖിനൊപ്പം നിർമ്മാതാവ് നെൽസൺ ഐപ്പ് , രചയിതാവ് ഉദയ കൃഷ്ണ ഈ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ ആയ പ്രശാന്ത്, ജോണ് എന്നിവരും ആഘോഷത്തിൽ ഒപ്പം ചേർന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആവും മധുര രാജ എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ഒരുക്കിയ മധുര രാജയിൽ അനുശ്രീ, മഹിമ, തമിഴ് നടൻ ജയ്, തെലുഗ് താരം ജഗപതി ബാബു, സണ്ണി ലിയോണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.