ഇന്ത്യൻ സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് മധുബാല. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1991 ൽ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. റോജ, ജെന്റിൽമാൻ, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മധുബാല. കോളേജ് കുമാർ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. യു.പി യിൽ പീഡനത്തിന് ഇരയായ പെണ്കുട്ടിയ്ക്ക് പിന്തുണയും ക്രൂരമായ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചും നടി മധുബാല രംഗത്ത് എത്തിയിരിക്കുകയാണ്.
ആദ്യമായാണ് താൻ മേക്കപ്പ് ഇല്ലാതെ വിയർത്തോലിച്ചു മുടി ഒതുക്കാതെ വിഡിയോ ഷൂട്ട് ചെയ്യുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടതെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. കോവിഡിന്റെ കടന്ന് വരവ് മൂലം മനുഷ്യരാശി പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും ഒരുപാട് ജീവിതങ്ങളും നഷ്ടമായി എന്ന് താരം വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്ത് ശുഭ സൂചനയാണ് നൽകുന്നതെന്നും മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന അനീതിയാണെന് താരം തുറന്ന് പറയുകയുണ്ടായി. ബലാത്സംഗം ചെയ്യുന്നവര പൊതുമധ്യത്തിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്ന് അധികൃതരോട് താരം അപേക്ഷിച്ചിരിക്കുകയാണ്. സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷൻമാരെയും സമൂഹത്തെയുമാണ് എന്ന് മധുബാല വ്യക്തമാക്കി. സ്ത്രീകൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന എല്ലാ കഷ്ടകളും താരം തന്റെ വിഡിയോയിലൂടെ തുറന്ന് പറയുന്നുണ്ട്. വളരെ ചുറങ്ങിയ സമയംകൊണ്ട് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.