റോജ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ച നായികയാണ് മധുബാല. മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിൽ താരം നായിക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാ ഭാഷാകളിലും സിനിമ പ്രേമികൾ എന്നും ഓർത്ത് വെക്കുന്ന രീതിയിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മധുബാല. മമ്മൂട്ടി ചിത്രമായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മധുബാല സിനിമ ഇൻഡസ്‌ട്രിയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. പിന്നിട് മമ്മൂട്ടി ചിത്രമായ നീലഗിരിയിൽ നായികയായി താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പഴയകാല മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിൽ വലിയ ഒരു ബ്രെക്ക് എടുക്കുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് മലയാളികൾ പിന്നീട് മധുബാലയെ കണ്ടത്. ദുൽഖർ സൽമാനെ കുറിച്ചു ഒരു അഭിമുഖത്തിൽ മധുബാല പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
സാധാരണ യുവനടന്മാരെ പോലെ ഫൈറ്റും ഡാൻസും മാത്രമല്ല അഭിനയത്തിലും നല്ല കഴിവുള്ള നടന്നാണ് ദുൽഖർ സൽമാൻ എന്ന് താരം വ്യക്തമാക്കി. എല്ലാ ഗുണങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ സൗന്ദര്യം കൂടി ചേർന്നപ്പോൾ ഒരു സൂപ്പർസ്റ്റാറായി ദുൽഖർ മാറുകയായിരുന്നു എന്ന് മധുബാല വ്യക്തമാക്കി. തന്റെ ആദ്യ സിനിമയിലെ നായകൻ മമ്മൂട്ടിയായിരുന്നു എന്നും 20 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന്റെയൊപ്പം അഭിനയിച്ചത് യാദൃശ്ചികമെന്ന് പറയണമോ എന്ന് അറിയില്ല എന്ന് മധുബാല സൂചിപ്പിക്കുകയുണ്ടായി. ഇതൊരു ഭാഗ്യത്തിന്റെ അടയാളം ആണെന്നും മമ്മൂട്ടിയെ പോലെ ഒരു ഗ്രേറ്റ് ആക്ടറാണ് ദുൽഖറെന്ന് താരം പറയുകയായിരുന്നു. ഒരേ സമയം പരമ്പരാഗത ശൈലിയും മോഡേൺ സ്റ്റൈലും പിന്തുടരുന്ന ആളാണ് ദുൽഖറെന്ന് താരം കൂട്ടിച്ചേർത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.