കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കി രണ്ടായിരാമാണ്ടിൽ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതൻ. ഇറങ്ങിയ സമയത്തു തീയേറ്ററുകളിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല എങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും മറ്റും വലിയ അഭിപ്രായം നേടിയെടുത്ത ഈ മനോഹര ചിത്രം, ഇപ്പോൾ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. മോഹൻലാൽ, ജയപ്രദ, മുരളി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, വിനീത് കുമാർ, വിജയ ലക്ഷ്മി, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു. വിദ്യാസാഗർ ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ട്രെൻഡ് സെറ്ററുകൾ ആയി മാറി എന്നതും എടുത്തു പറയണം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് ഇതിന്റെ നിർമ്മാതാവായ സിയാദ് കോക്കർ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ചിത്രത്തിൽ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് തമിഴ് നടൻ മാധവനെയായിരുന്നെന്നാണ് സിയാദ് കോക്കർ പറയുന്നത്. രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോൾ മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത് എന്നും, പക്ഷെ ആ സമയത്തു മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ വലിയ വിജയം നേടിയതോടെ മാധവന്റെ ഡേറ്റ് പ്രശ്നമായെന്നും സിയാദ് കോക്കർ ഓർത്തെടുക്കുന്നു. പിന്നെ ആരെ നായകനാകും എന്ന ആശയ കുഴപ്പത്തിൽ നിൽക്കുന്ന സമയത്താണ് ഒരു ബന്ദ് ദിവസം യാദൃശ്ചികമായി മോഹൻലാലുമായി സമയം ചിലവിടാൻ കഴിയുന്നതും ഈ കഥ അദ്ദേഹത്തോട് പറയുന്നതും. കഥ കേട്ട ഉടൻ തന്നെ ഈ ചിത്രം താൻ ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു എന്നും പിന്നെ വേറൊന്നും നോക്കാതെ മോഹൻലാലിനെ നായകനാക്കി മുന്നോട്ടു നീങ്ങുകയായിരുന്നു എന്നും സിയാദ് കോക്കർ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.