കുറച്ചു മാസങ്ങൾക്കു മുൻപാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാനെ ഒരു മയക്കു മരുന്ന് കേസുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തതും, പിന്നീട് ആര്യന് അതുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വെറുതെ വിട്ടതും. എന്നാൽ ആര്യൻ പുറത്തു വരുന്നത് വരെയുള്ള ദിവസങ്ങളിൽ വലിയ സോഷ്യൽ മീഡിയ ആക്രമണങ്ങളും ട്രോളുകളുമായിരുന്നു ഷാരൂഖ് ഖാനും ആര്യൻ ഖാനും നേരിട്ടത്. അതിലൊരെണ്ണമായിരുന്നു, പ്രശസ്ത നടൻ മാധവൻ തന്റെ മകനെ വളർത്തുന്നത് പോലെ വേണം മക്കളെ വളർത്താനെന്നു പറയുന്നത്. ഷാരൂഖ് ഖാൻ തന്റെ മകൻ ആര്യനെ വളർത്തുന്നതുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു ആ സോഷ്യൽ മീഡിയ ട്രോൾ പ്രചരിച്ചത്. ഇപ്പോഴിതാ അതേ കുറിച്ചുള്ള ചോദ്യത്തിന്, മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകുകയാണ് മാധവൻ.
അതിനു താൻ ഉത്തരം നൽകാനാഗ്രഹകുന്നില്ല എന്നും, തന്റെ മകന് ഒരു മോശം സമയത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ ഒരച്ഛന് എത്രമാത്രം ദുഃഖം അനുഭവിക്കേണ്ടി വരുമെന്ന് തനിക്കറിയാമെന്നും, ആരും തങ്ങളുടെ മക്കൾക്ക് മോശമായത് സംഭവിക്കുമെന്നറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ലായെന്നും മാധവൻ പറഞ്ഞു. ഈ ട്രോൾ ഉണ്ടാക്കുന്നവർക്കും ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കുമൊന്നും ആ സമയം ഒരച്ഛനും മകനും കടന്നു പോകുന്ന വേദനയോ സാഹചര്യമോ ഒരല്പം പോലും മനസ്സിലാക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. സോഷ്യൽ മീഡിയ അല്ല ലോകമെന്നും, അതിനു പുറത്താണ് നമ്മളെ കുറിച്ചുള്ള ശരിയായ വിലയിരുത്തലുകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നത് ആരെയും ബാധിക്കില്ലെന്നും, ഇന്ത്യൻ ജനസംഖ്യയിൽ തന്നെ ഒരു ശതമാനം പോലും ആളുകളിലാത്ത ട്വിറ്റെർ പോലത്തെ പ്ലാറ്റ്‌ഫോമുകളിൽ ഓരോരുത്തർ പറഞ്ഞു നടക്കുന്നതല്ല ലോകം നമ്മളെ കുറിച്ച് പറയുന്നതോ ചിന്തിക്കുന്നതോ ചെയ്യുന്നതെന്നും മാധവൻ പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.