മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ മാധവ് രാമദാസൻ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന വിവരം അദ്ദേഹം നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കു വെച്ചിരുന്നു. മേൽവിലാസം, അപ്പോത്തിക്കിരി, ഇളയ രാജ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് മാധവ് രാമദാസൻ. അദ്ദേഹം ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നായകനായി എത്തുന്നത് തമിഴിലെ സുപ്രീം സ്റ്റാർ എന്നറിയപ്പെടുന്ന ശരത് കുമാറാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്തു വിട്ടിരിക്കുകയാണ്. ആഴി എന്നാണ് ഈ മാധവ് രാമദാസൻ- ശരത് കുമാർ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 888 പ്രൊഡക്ഷൻസ്, സെല്ലുലോയ്ഡ് ക്രീയേഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, ഒരു ചെറിയ പ്രമേയം വളരെ വ്യത്യസ്തമായി പറയുന്ന ഒന്നാണെന്നാണ് സൂചന.
ശരത് കുമാറിൻറെ ജന്മദിനം പ്രമാണിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടത്. സുരേഷ് ഗോപി, പാർത്ഥിപൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത മേൽവിലാസം എന്ന മാധവ് രാമദാസൻ ചിത്രം പതിനൊന്നു വർഷം മുൻപാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ദേശീയ തലത്തിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പോലും കയ്യടി നേടിയെടുത്തു. അതിന് ശേഷം, സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത അപ്പോത്തിക്കിരി എന്ന ചിത്രവുമായി 2014 ഇൽ അദ്ദേഹമെത്തി. ഈ ചിത്രവും മലയാള സിനിമയുടെ ചരിത്രത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിലിടം കണ്ടെത്തി. 2018 ഇൽ ഗിന്നസ് പക്രു നായകനായെത്തിയ ഇളയ രാജ എന്ന ചിത്രമൊരുക്കിയും അദ്ദേഹം കയ്യടി നേടി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.