രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തിരക്കഥയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ മദനോത്സവം’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം ഇ. സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞകാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ സൂരാജ് വെഞ്ഞാറമൂട് ഒരു മുഴുനീള ഹാസ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് മദനോത്സവം. ചിത്രം പ്രേക്ഷകർക്കുള്ള തൻറെ വിഷുക്കൈനീട്ടമാണെന്ന് സുരാജ് വാർത്ത സമ്മേളനങ്ങളിലൂടെ പറഞ്ഞിരുന്നു
വളരെ സീരിയസായ വിഷയത്തെ തമാശ കലർന്ന രീതിയിലാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഒരു എന്റർടൈൻമെന്റ് രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ഭാമ, രാജേഷ് മാധവന്‍, പി. പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, സുമേഷ് ചന്ദ്രന്‍,ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു എന്നിവര്‍ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റർ ആയിരിക്കുന്നത് കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം നിർവഹിച്ചത് ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി.ജെ തുടങ്ങിയവരാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.