[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക.

പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ  ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്.
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക.
ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. ആ മികച്ച പ്രതികരണം ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ പ്രകടനത്തിലും നിഴലിച്ചിട്ടുണ്ട് എന്ന് പറയാം. മിന്നുന്ന സാമ്പത്തിക വിജയമാണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം  നേടിയിരിക്കുന്നത്.
ഒരർഥത്തിൽ ജനകീയ വിജയമാണ് ഈ ചിത്രം നേടിയതെന്ന് പറയാം. കാരണം സാമ്പത്തിക വിജയത്തിനും  നിരൂപക പ്രശംസക്കുമൊപ്പം ഈ വർഷത്തെ ജനങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറാനും ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ഒരുപാട് ചിരിപ്പിക്കുകയും  അതോടൊപ്പം ചിന്തിപ്പിക്കുകയും  ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക.
സുരാജ് വെഞ്ഞാറമ്മൂട്,  ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത , ദിനേശ് പ്രഭാകർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഓരോ അഭിനേതാക്കളും വിസ്‍മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പ്രശാന്ത് പിള്ളൈ സംഗീതം ഒരുക്കിയ ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു.
webdesk

Recent Posts

സൗഹൃദ ബന്ധത്തിന്റെ യാത്ര തുടങ്ങുന്നു; ആസിഫ് അലിയുടെ ‘സർക്കീട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി..

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…

19 hours ago

പോരാട്ട വീര്യവുമായി ‘നരിവേട്ട’; ട്രെയ്‌ലർ പുറത്തിറങ്ങി..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…

19 hours ago

സോഷ്യൽ മീഡിയയിൽ വൈറലായി അനു സിതാര വ്ലോഗ്; ആദിവാസി കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പം താരം

സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…

2 days ago

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…

4 days ago

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

4 days ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

4 days ago

This website uses cookies.