ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരേ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർജാര ഒരു കല്ലുവെച്ച നുണ. 2020 വർഷത്തെ ആദ്യ മലയാളം സിനിമ റിലീസായാണ് മാർജാര പ്രദർശനത്തിന് ഒരുങ്ങുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാർജാര ഒരു കല്ലുവെച്ച നുണയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മോഹൻലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴുനീള ഹൊറർ ചിത്രം എന്ന നിലയിൽ ഒരുപാട് ഭീതിലാഴ്ത്തുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജെറി സെെമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- ജിസ്സൺ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം, കല മനു പെരുന്ന, മേക്കപ്പ്റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, സ്റ്റിൽസ് നവീൻ, പരസ്യകല യെല്ലോ ടൂത്ത്, എഡിറ്റർ ലിജോ പോൾ, സ്റ്റണ്ട് റൺ രവി, നൃത്തം കൂൾ ജയന്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രുദ്ര, അസിസ്റ്റന്റ് ഡയറക്ടർ ഇസ്മയിൽ വെണ്ണിയൂർ, വിഷ്ണു, ജനാർദ്ദനൻ, പ്രശാന്ത് പ്രേംരാജൻ, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു, ജഗദ് കാക്കാഴം, പ്രാെഡക്ഷൻ കൺട്രോളർ സുനീഷ് വെെക്കം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.