ഫഹദ് ഫാസിൽ തമിഴിൽ അഭിനയിക്കുന്ന നാലാമത്തെ ചിത്രമായ മാമന്നന്റെ ഷൂട്ടിംഗ് പൂർത്തിയായി. പരിയേറും പെരുമാൾ, കർണ്ണൻ എന്നീ സൂപ്പർ ഹിറ്റ് ഗംഭീര തമിഴ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പാക്കപ്പ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലൻ ആയി അഭിനയിച്ച ഫഹദ് പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലാണ് ഫഹദ് പിന്നീടഭിനയിച്ചത്. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന മാമന്നനിൽ ഉദയനിധി സ്റ്റാലിനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ വില്ലനായാണ് ഫഹദ് ഫാസിൽ അഭിനയിക്കുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
റെഡ് ജയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തമിഴിലെ ഹാസ്യ സാമ്രാട്ട് വടിവേലുവും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ മാരി സെൽവരാജ് തന്നെയാണ്. നീട്ടി വളർത്തിയ മീശയുമായി എത്തിയ ഫഹദ് ഫാസിലിന്റെ ഇതിലെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് അസറുദീൻ അലാവുദീനാണ്. മാമന്നൻ എന്ന് പേരുള്ള ഒരു രാഷ്ട്രീയ നേതാവായാണ് ഇതിൽ വടിവേലുവെത്തുന്നതെന്ന് വാർത്തകൾ പറയുന്നു. ഫഹദ് ഫാസിൽ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാമന്നൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.