മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ‘മാമാങ്കം’. ചിത്രത്തിന്റെ കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങള് ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വിക്രം, ആര്യ, നയൻതാര, ശ്രേയ, എന്നിവരെ കഥാപാത്രങ്ങളാക്കിയുള്ള ഫാൻ മെയ്ഡ് ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുകയാണ്. നടന് സിദ്ദിഖ് ആണ് ഈ ഫാന് മെയ്ഡ് ടീസര് തന്റെ ഫേസ്ബുക്കില് ഷെയര് ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല് മാഘമാസത്തിലെ വെളുത്തവാവില് നടന്നിരുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില് ചാവേറായാണ് മമ്മൂട്ടിയുടെ വേഷപ്പകര്ച്ച. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായിരിക്കും ഇത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനേഴ് വര്ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്ഷകം ഉപയോഗിക്കാന് അനുമതി നല്കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി മുൻപ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി മെഗാസ്റ്റാർ കളരിപയറ്റ് പരിശീലിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വലിയ താരനിരയും ലോകോത്തര സാങ്കേതിക വിദഗ്ദരും മാമാങ്കത്തിന് വേണ്ടി അണിനിരക്കുമെന്നാണ് സൂചന.
1979 ൽ പ്രേം നസീറിനെ നായകനാക്കി മാമാങ്കം എന്ന പേരിൽ നവോദയ അപ്പച്ചന് നിര്മിച്ച ഒരു ചിത്രം റിലീസായിരുന്നു. മലയാളത്തിലെ അക്കാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളില് ഒന്നായിരുന്ന ഈ ചിത്രം വൻ വിജയമായിരുന്നു .ചാവേറുകളുടെ തന്നെ കഥയുമായി നവോദയ അപ്പച്ചന് 1982ല് ഒരുക്കിയ പടയോട്ടത്തിലും മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.