ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടനയായ അമ്മ എന്നുള്ള വാർത്ത രണ്ടു ദിവസം മുൻപാണ് പുറത്തു വന്നത്. ആരോപണ വിധേയനായ അംഗതിനെതിരെ നടപടിയെടുക്കാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ വാക്കാൽ അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ നടപടി വൈകുന്നു എന്നു പറഞ്ഞു, ഇപ്പോൾ അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജി വെച്ചിരിക്കുകയാണ് നടി മാലാ പാർവ്വതി. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള് ഒറ്റക്കെട്ടായാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
ദീര്ഘനേരത്തെ ചര്ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ, വിജയ് ബാബു സംഘടനയ്ക്ക് നല്കിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില് നിന്ന് ഒഴിവാക്കാന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമിതിയിലെ മറ്റ അംഗങ്ങള്ക്കും ഈ വിഷയത്തില് കടുത്ത അമര്ഷമുണ്ടെന്നും ഈ പരാതി പരിഹാര സെല്ലിലിരുന്നു ഉത്തരവാദിത്തങ്ങള് നിറവേറ്റാന് കഴിയുമോയെന്ന് തനിക്ക് സംശയമാണെന്നും മാലാ പാർവതി പറയുന്നു. ഈ നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന് ചെയര്പേഴ്സണായ ഇന്റേണല് കംപ്ലെയിന്റ്സ് കമ്മിറ്റി ശുപാര്ശ ചെയ്തിരുന്നു. എന്നാല് വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു വിഭാഗം നിലപാടെടുത്തിരുന്നു എന്നാണ് സൂചന. പീഡന പരാതി ഉയര്ന്നതിനെ തുടര്ന്ന് നിരപരാധിത്വം തെളിയും വരെ, തന്നെ മാറ്റി നിര്ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില് അയച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.