മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ സംഘട്ടന രംഗങ്ങൾ തന്നെയാണ്. തന്റെ 73 ആം വയസ്സിൽ അദ്ദേഹം കാണിച്ച എനർജിക്ക് വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനും മമ്മൂട്ടിക്കും കയ്യടിയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ എം പദ്മകുമാറാണ്. തന്റെ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “2014ൽ ആണ്.. ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമൻറ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം action സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട.. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം..അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ ‘TURBO’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമൻറ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: ‘പത്തല്ല സുഹൃത്തേ ,ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്.. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ Action രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മുക്കയേ ഉള്ളു; ഒരേയൊരു മമ്മുക്ക”.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത ആദ്യ 3 ദിനം കൊണ്ട് ഏകദേശം 40 കോടിയോളം ആഗോള ഗ്രോസ് നേടി എന്നാണ് സൂചന. അറുപത് കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും റിലീസുമാണ്. മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.