മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. പദ്മകുമാർ തന്നെ ഒരുക്കി, മലയാളത്തിൽ സൂപ്പർ ഹിറ്റായ ജോസെഫ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് ചെയ്തു കൊണ്ടാണ് അദ്ദേഹം ബോളിവുഡിൽ എത്താൻ പോകുന്നത്. ജോജു ജോർജ് നായകനായ ജോസെഫ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു. ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് ജോജു ആ ചിത്രത്തിൽ അഭിനയിച്ചത്. ഇതിന്റെ ഹിന്ദി റീമേക്കിൽ നായക വേഷം ചെയ്യാൻ പോകുന്നത് പണ്ടത്തെ ബോളിവുഡ് സൂപ്പർ താരമായിരുന്ന സണ്ണി ഡിയോൾ ആണ്. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന സൈക്കോളജിക്കൽ ത്രില്ലർ പൂർത്തിയാക്കിയ സണ്ണി ഡിയോൾ ഇനി ചെയ്യാൻ പോകുന്നത് ജോസഫിന്റെ ഹിന്ദി റീമേക് ആണെന്നാണ് സൂചന. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനൊപ്പമാണ് സണ്ണി ഡിയോൾ ചുപ് എന്ന ചിത്രത്തിൽ അഭിനയിച്ചത്. കമൽ മുകുത് ആണ് ജോസഫിന്റെ ഹിന്ദി റീമേക് നിർമ്മിക്കാൻ പോകുന്നത്.
ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം പൂര്ത്തിയാക്കിയതിനു ശേഷമായിരിക്കും ഗദ്ദർ 2 എന്ന വമ്പൻ ചിത്രത്തിൽ സണ്ണി ഡിയോൾ അഭിനയിക്കുക. സണ്ണി ഡിയോൾ നായകനായ ഗദ്ദർ എന്ന ചിത്രം ബോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റായ ചിത്രമായിരുന്നു. അതിന്റെ തുടർച്ച ആയാണ് പുതിയ ചിത്രം വരുന്നത് എന്നാണ് സൂചന. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ 18 വർഷം മുൻപ് അരങ്ങേറ്റം കുറിച്ച പദ്മകുമാർ ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഒരുക്കിയത്. വാസ്തവം, വർഗം, ശിക്കാർ, പരുന്തു, തിരുവമ്പാടി തമ്പാൻ, ഇത് പാതിരാമണൽ, ഒറീസ, പോളിടെക്‌നിക്, കനൽ, ജലം, ആകാശമിട്ടായി, പത്താം വളവു, ജോസെഫിന്റെ തമിഴ് റീമേക്കായ വിസിതിരൻ എന്നിവയാണ് എം പദ്മകുമാർ ഒരുക്കിയ മറ്റു ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: NEK PHOTOS
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.