മമ്മൂട്ടി നായകനായി അണിയറയിലൊരുങ്ങുന്ന ‘മാമാങ്കം’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത് എം ജയചന്ദ്രനാണ്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടുകള്‍ ദുബായില്‍ ഒരുങ്ങുകയാണെന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം മോഹൻലാൽ പുത്തൻലുക്കിൽ എത്തുന്ന ഒടിയൻ എന്ന ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.
ഒടിയന്റെ ജോലികൾ പൂർത്തിയായതോടെയാണ് മാമാങ്കത്തിന് സംഗീതമൊരുക്കുന്ന തിരക്കുകളിലേക്ക് അദ്ദേഹം കടന്നതെന്നാണ് സൂചന. ചിത്രത്തിൽ സംഗീതം ഒരുക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമായി കരുതുന്നതായാണ് സംവിധായകൻ സജീവ്പിള്ളയ്ക്കും നിര്‍മാതാവ് വേണു കുന്നമ്പിള്ളിക്കുമൊപ്പം നില്ക്കുന്ന ഫോട്ടോയോടൊപ്പം എം ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ദുബായിയുടെ അന്തരീക്ഷം മികച്ച പാട്ടുകളൊരുക്കാന്‍ തന്നെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ പോലുള്ള ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചരിത്ര നായകനായി എത്തുന്നു എന്നതാണ് ‘മാമാങ്ക’ത്തിന്റെ പ്രത്യേകത. മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീണ്ട 12 വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് സജീവ് പിള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയ ഈ ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് നിർമ്മിക്കുന്നത്
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.