പ്രശസ്ത സംവിധായകൻ എം എ നിഷാദ് ഒരുക്കിയ പുതിയ ചിത്രമാണ് കിണർ. കെണി എന്ന പേരിൽ തമിഴിലും ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, സുനിൽ സുഗത, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.
എം എ നിഷാദ് തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി 27 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സ്വന്തം യേശുദാസും തമിഴകത്തിന്റെ സ്വന്തം എസ് പി ബാലസുബ്രഹ്മണ്യവും ഒന്നിച്ചു ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
അയ്യാ സാമി എന്ന് തുടങ്ങുന്ന ആ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് കിണർ എന്നാണ് സംവിധായകൻ പറയുന്നത്. ജലക്ഷാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്.
കേരളാ- തമിഴ് നാട് ബോർഡറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒരു കളക്ടർ ആയാണ് രേവതി അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ അദ്വൈതം എന്ന ചിത്രത്തിലാണ് രേവതി ഇതിനു മുൻപ് കളക്ടർ ആയി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.