തമിഴിലെ വമ്പൻ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സൂപ്പർസ്റ്റാർ രജനീകാന്തുമായി വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ രണ്ട് രജനികാന്ത് ചിത്രങ്ങൾ തുടർച്ചയായി ചെയ്യാനുള്ള കരാറിലാണ് ലൈക്ക പ്രൊഡക്ഷൻസ് എത്തിയിരിക്കുന്നത്. ഷങ്കർ ഒരുക്കിയ എന്തിരൻ 2 , എ ആർ മുരുഗദോസ് ഒരുക്കിയ ദർബാർ എന്നീ രജനികാന്ത് ചിത്രങ്ങളുടെ നിർമ്മാണത്തിലാണ് ഇതിന് മുൻപ് ലൈക്ക പ്രൊഡക്ഷൻസ് സഹകരിച്ചത്. ഏതായാലും അവർ വീണ്ടും സൂപ്പർസ്റ്റാറുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഈ രണ്ട് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബർ ആദ്യ വാരം ഈ ചിത്രങ്ങളുടെ പ്രഖ്യാപനവും പൂജയും നടക്കും. നവംബർ അഞ്ചിന് നടക്കുന്ന പൂജ ചടങ്ങിൽ പ്രഖ്യാപിക്കുന്ന ഈ ചിത്രങ്ങളിൽ ആദ്യത്തേതിന്റെ ഷൂട്ടിംഗ് അടുത്ത വർഷം പകുതിയോടെ തുടങ്ങുമെന്നാണ് സൂചന.
ശിവകാർത്തികേയൻ നായകനായ ഡോൺ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തി ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ രജനികാന്ത് ആണ് നായകനെന്ന് വാർത്തകൾ വന്നിരുന്നു. അത് കൂടാതെ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ രണ്ട് ചിത്രങ്ങളാണോ ലൈക്ക പ്രൊഡക്ഷൻസ് ചെയ്യുന്നതെന്ന് ഉറപ്പില്ല. അതിനിടയിൽ പൊന്നിയിൻ സെൽവന് ശേഷം മണി രത്‌നം പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ രജനികാന്താണ് നായകനെന്നും വാർത്തകൾ വരുന്നുണ്ട്. തമിഴ്‌നാട്ടിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ നിർമ്മിച്ചതും ലൈക്ക പ്രൊഡക്ഷൻസ് ആണ്. മണി രത്‌നത്തിനൊപ്പം ചേർന്നാണ് അവർ ഈ ചിത്രം നിർമ്മിച്ചത്. അത്കൊണ്ട് തന്നെ മണി രത്‌നം- രജനികാന്ത് ചിത്രമാണോ ലൈക്ക പ്രൊഡക്ഷൻസിന്റെ പുത്തൻ ചിത്രങ്ങളിലൊന്ന് എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.