യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ് കഴിഞ്ഞ ഒരു വർഷമായിട്ടു സോഷ്യൽ മീഡിയയിലെ സിനിമാ ചർച്ചകളിൽ നിറയുന്ന ഒരു ചിത്രം. ഒരുപക്ഷെ ഒടിയൻ എന്ന ചിത്രം കഴിഞ്ഞാൽ മലയാളികൾ ഇന്ന് ഏറെ കാത്തിരിക്കുന്നത് ലൂസിഫർ എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആയിരിക്കും. മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ജൂലൈ മാസത്തിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുക. എന്താണ് ലൂസിഫർ എന്നറിയാനുള്ള ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആകാംഷ ഓരോ ദിവസവും കൂടി വരികയാണ്. ഇപ്പോൾ ലൂസിഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രചയിതാവായ മുരളി ഗോപി പുറത്തു വിട്ടിരിക്കുകയാണ്.
ലൂസിഫർ ഒരു മെയിൻസ്ട്രീം മാസ്സ് എന്റെർറ്റൈനെർ ആണെന്നാണ് മുരളി ഗോപി പറയുന്നത്. താൻ ആദ്യമായാണ് ഇത്തരമൊരു മാസ്സ് എന്റെർറ്റൈനെർ രചിക്കുന്നതെന്നും മുരളി ഗോപി പറയുന്നു. മലയാളത്തിൽ മുൻപും മാസ്സ് എന്റെർറ്റൈനെറുകൾ ഉണ്ടായിട്ടുണ്ട് എന്നും ലൂസിഫർ അതിൽ നിന്നെല്ലാം വ്യത്യസ്തമാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും മുരളി ഗോപി പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വിടും എന്നും അദ്ദേഹം അറിയിച്ചു. ഇന്ദ്രജിത് സുകുമാരൻ ആയിരിക്കും ലുസിഫെറിൽ വില്ലൻ വേഷം അവതരിപ്പിക്കുക എന്ന ഒരു റിപ്പോർട്ട് നേരത്തെ തന്നെ പുറത്തു വന്നിടുന്നു. ടോവിനോ തോമസിന്റെ പേരും അത്തരത്തിൽ പറഞ്ഞു കേട്ടിരുന്നു. ഏതായാലൂം പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ തന്നെ അദ്ദേഹം ലൂസിഫറിന്റെ ജോലിയിലേക്ക് കടക്കും.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.