യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ മലയാള സിനിമയിലെ സർവകാല റെക്കോർഡുകൾ പപ്പടം പോലെ പൊടിച്ചു കൊണ്ട് ഒരു ബോക്സ് ഓഫീസ് സുനാമിയായി മാറിയിരിക്കുകയാണ്. കേരളാ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം കേരളത്തിന് പുറത്തും സർവകാല റെക്കോർഡുകൾ ആണ് സൃഷ്ടിക്കുന്നത്. യു എ ഇ യിൽ ഹോളിവുഡ് ഭീമന്മാരായ മാർവൽ സ്റ്റുഡിയോയുടെ ക്യാപ്റ്റൻ മാർവൽ എന്ന ചിത്രം ആദ്യ വീക്കെൻഡ് കൊണ്ട് നേടിയ 160K അഡ്‌മിറ്റ്സ് എന്ന റെക്കോർഡ് ലൂസിഫർ തകർത്തത് വെറും രണ്ടു ദിവസം കൊണ്ടാണ്. അമേരിക്കയിൽ പുലി മുരുകനെ തകർത്തു ലൈഫ് ടൈം കളക്ഷൻ ആയി 265K ഡോളേഴ്‌സ് കളക്ഷൻ നേടിയെടുത്ത ഞാൻ പ്രകാശന്റെ റെക്കോർഡ് വെറും മൂന്നു ദിവസം കൊണ്ടാണ് ലൂസിഫർ തകർത്തെറിഞ്ഞത്.
ബാംഗ്ലൂരിൽ ഏറ്റവും വേഗത്തിൽ ഒരു കോടി രൂപ കളക്ഷൻ നേടുന്ന ചിത്രം എന്ന ബഹുമതിയും ലൂസിഫർ സ്വന്തമാക്കി. മൂന്നു ദിവസം കൊണ്ട് ഒരു കോടിയിൽ തൊട്ട ഒടിയനെ പിന്നിലാക്കി രണ്ടു ദിവസം കൊണ്ടാണ് ലൂസിഫർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ നാല് ദിവസം കൊണ്ട് അമ്പതു കോടി ക്ലബ്ബിലും ഇടം പിടിക്കാനൊരുങ്ങുന്ന ലൂസിഫർ തകർക്കാൻ പോകുന്നത് പതിനൊന്നു ദിവസം കൊണ്ട് ആ നേട്ടം കൈവരിച്ച കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തെ ആണ്. ഈ ലിസ്റ്റിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഉള്ളത് എല്ലാം മോഹൻലാൽ അഭിനയിച്ച ചിത്രങ്ങൾ ആണെന്ന സവിശേഷതയും ഉണ്ട്. നോർത്ത് ഇന്ത്യൻ മാർക്കറ്റിലും റെക്കോർഡ് ഷോകളും കലക്ഷനും ആയാണ് ഈ മോഹൻലാൽ ചിത്രം തരംഗമായി മാറുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.