lucifercollection report
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. ഈ ചിത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ രണ്ടു മലയാള ചിത്രങ്ങളിൽ ഒന്നാണ്. മോഹൻലാൽ തന്നെ നായകനായ പുലി മുരുകൻ ആണ് ആദ്യം നൂറു കോടി കളക്ഷൻ നേടിയ ചിത്രം. കായംകുളം കൊച്ചുണ്ണി, ഒടിയൻ, മധുര രാജ എന്നീ ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ഉണ്ടെങ്കിലും ഈ ചിത്രങ്ങൾ നൂറു കോടി തൊട്ടതു ടോട്ടൽ ബിസിനസ്സ് ചേർത്താണ്. ഇപ്പോഴിതാ ടോട്ടൽ ബിസിനസ്സ് കൂടി ചേർത്ത് 200 കോടിയിൽ തൊട്ട ആദ്യ മലയാള ചിത്രമായി മാറിയിരിക്കുന്നത് ലൂസിഫർ ആണ്. ലൂസിഫറിന്റെ ഔദ്യോഗിക കളക്ഷൻ – ബിസിനസ്സ് റിപ്പോർട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുറത്തു വിട്ടു കഴിഞ്ഞു.
75 കോടിയോളം ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോള വ്യാപകമായി നേടിയെടുത്തത് 175 കോടിയോളം രൂപ ആണ്. 13 കോടി രൂപയ്ക്കു മുകളിൽ ഓൾ ടൈം റെക്കോർഡ് തുക ആമസോൺ പ്രൈം റൈറ്റ്സ് ആയി നേടിയ ഈ ചിത്രം 6 കോടി രൂപ സാറ്റലൈറ്റ് റൈറ്റ്സ് ആയും നേടി. 10 കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രത്തിന്റെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി റൈറ്റുകൾ വിറ്റു പോയത്. അങ്ങനെ ആകെ മൊത്തം 204 കോടിയോളം രൂപയാണ് ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനസ്സ്. മലയാളത്തിന് ആദ്യ നൂറു കോടി ക്ലബ് സമ്മാനിച്ച മോഹൻലാൽ തന്നെ മലയാളത്തിന് ആദ്യ 200 കോടിയും സമ്മാനിച്ചു. ടോട്ടൽ ബിസിനസ്സ് കൂടി ചേർത്ത് നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങൾ കൂടി നോക്കിയാൽ മലയാളത്തിൽ ആകെ ഉള്ള അഞ്ചു ചിത്രങ്ങളിൽ മൂന്നെണ്ണത്തിലും മോഹൻലാൽ ആണ് നായകൻ. മാത്രമല്ല കായംകുളം കൊച്ചുണ്ണിയിൽ ഒരു നിർണ്ണായക അതിഥി വേഷവും അദ്ദേഹം ചെയ്തിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.