മലയാളത്തിലെ യുവനടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാൽ നായകനായിയെത്തുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ലൂസിഫർ’. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നീങ്ങുന്നത്. ഒടിയന് ശേഷം വീണ്ടും മഞ്ജു വാര്യർ തന്നെയായിരിക്കും നായികയായിയെത്തുന്നത് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
നിഗൂഡതകൾ നിറഞ്ഞ ‘ലൂസിഫർ’ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെയായിരിക്കും മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുക. ഷൂട്ടിംഗ് ആരംഭിക്കുന്നതിനോട് മുന്നോടിയായി ലൂസിഫർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നതെന്ന് അറിയാൻ സാധിച്ചത്. മോഹൻലാൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വേഷപകർച്ചയാണ് ചിത്രത്തിന് വേണ്ടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാത്രി 7 മണിക്ക് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യുന്നത്. ലുസിഫെറിന്റെ ചിത്രീകരണം ജൂലൈ 18ന് ആരംഭിക്കും. കെ. വി ആനന്ദ് ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ ലണ്ടനിൽ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലൂസിഫറിൽ ജോയിൻ ചെയ്യും.
മോഹൻലാലിന്റെ പ്രതിനായകനായി വിവേക് ഒബ്രോയാണ് വേഷമിടുന്നതെന്നും സൂചനയുണ്ട്. മോഹൻലാലിന്റെ സഹോദരനായി ടോവിനോയും, മറ്റൊരു പ്രധാന വേഷം യുവനടൻ ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട് എന്ന് സൂചനകളുണ്ട്, ഔദ്യോഗികമായി ഒന്നും തന്നെ അണിയറ പ്രവർത്തകർ സ്ഥിതികരിച്ചിട്ടില്ല. ക്വീൻ സിനിമയിലെ നായിക സാനിയ മോഹൻലാലിന്റെ മകളായി ചിത്രത്തിൽ വേഷമിടും. ലൂസിഫറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവായിരിക്കും. ദീപക് ദേവായിരിക്കും സംഗീതം ഒരുക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.