മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന നാലാമത്തെ ചിത്രമാണ് ടൈസൺ. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇനി സംവിധാനം ചെയ്യാൻ പോകുന്നതും ഒരു മോഹൻലാൽ ചിത്രമായ എംപുരാൻ ആണ്. അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈസൺ. കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം രചിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ലൂസിഫർ എന്ന ചിത്രം കാരണമാണ് ടൈസൺ സംഭവിച്ചതെന്ന് പറയുകയാണ് പൃഥ്വിരാജ്. കാരണം ലൂസിഫർ നേടിയ മഹാവിജയം കണ്ടാണ് ഹോംബാലെ ഫിലിംസ് തന്നെ സമീപിക്കുന്നതെന്നും, നേരത്തെ ടൈസൺ എന്ന ചിത്രം വേറെ ആരെങ്കിലും സംവിധാനം ചെയ്ത്, താൻ നിർമ്മിച്ച് അഭിനയിക്കാമെന്ന് കരുതിയ പ്രൊജക്റ്റാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ഇതിനെ വേണമെങ്കിൽ ഒരു ആക്ഷൻ പാക്കേഡ് സോഷ്യോ ത്രില്ലറെന്നു വിളിക്കാമെന്നും ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു. 2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ടൈസൺ തീർത്തതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്നത് മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ മൂന്നാം ഭാഗമാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഷയമാണ് ടൈസൺ എന്ന ചിത്രം സംസാരിക്കുന്നതെന്നും, അതിനു വേണ്ടി മികച്ച സിനിമകൾ സമ്മാനിക്കുന്ന ആളുകളുമായി കൈകോർക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.