മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വില്ലൻ, ഒടിയൻ എന്നീ ചിത്രത്തിന് ശേഷം മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായികയായിയെത്തുന്നത്. ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ലൂസിഫറിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ആദ്യ ഷെഡ്യൂൾ കുട്ടികാനം, വണ്ടിപെരിയാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
2 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലൂസിഫർ പ്രാബല്യത്തിലാവുന്നത്. വമ്പൻ താരനിരയോട് കൂടിയാണ് ലൂസിഫർ അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ സഹോദരനായി ടോവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്ത മോഹൻദാസ് നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ടന്നും സൂചനകളുണ്ട്. സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്രോയാണ് പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. വിവേക് ഒബ്രോയുടെ ആദ്യ ചിത്രമായ ‘കമ്പനി’ യിലാണ് മോഹൻലാലും വിവേക് ഒബ്രോയും ആദ്യമായി ഒന്നിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വിവേഗം’ എന്ന അജിത് സിനിമയിൽ പ്രതിനായകനായി വിവേക് ഒബ്രോയ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ദീപക് ദേവാണ് ലൂസിഫറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാംജിത്താണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്ജുന് അറസ്റ്റില്. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.