ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവുമായ മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമായ ലുസിഫെർ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തൂഫാനാക്കി കൊണ്ടു മുന്നേറുകയാണ്. ലുസിഫെർ ഓരോ ദിവസവും കേരളത്തിലും വിദേശത്തും പുതിയ ബോക്‌സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ഒരു അപൂർവ റെക്കോര്ഡ് ആണ് ലുസിഫെർ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ആണ് ഒരു ചിത്രം തുടർച്ചയായി 100 മണിക്കൂർ ഒരു തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ആ ത്രസിപ്പിക്കുന്ന റെക്കോർഡ് ഇനി മുതൽ ലൂസിഫെറിനു സ്വന്തം.
ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് മാർച്ചു 28 റീലീസ് ഡേ 7 മണി മുതൽ തുടർച്ചയായി 100 മണിക്കൂർ ലുസിഫെർ പ്രദർശിപ്പിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടന്ന പ്രദര്ശനത്തോടെ 70 പ്രദർശനങ്ങൾ ആണ് അവിടെ ഇതു വരെ തുടർച്ചയായി, ബ്രേക്ക് ഇല്ലാതെ നടന്നത്. രാത്രി ഒരു മണിക്കും, വെളുപ്പിന് മൂന്നു മണിക്കും വരെ അവിടെ ലുസിഫെർ ഷോകൾ നടന്നു. അവിടെ നടന്നതിൽ 95 ശതമാനം ഷോകളും ഹൗസ് ഫുൾ ആയിരുന്നു എന്നും തീയേറ്റർ മാനേജ്‌മെന്റ് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു. ഈ മഹത്തായ നേട്ടം ആഘോഷിക്കാൻ ഇന്ന് വൈകുന്നേരം ആറു മണിക് എല്ലാ പ്രേക്ഷകരെയും തീയേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തിയേറ്റർ മാനേജ്‌മെന്റ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമാണ് ലുസിഫെർ.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.