മോഹൻലാൽ ചിത്രമായ ലൂസിഫർ ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി കഴിഞ്ഞു. ആദ്യ ഏഴു ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് വന്നപ്പോൾ 73 കോടിയിൽ അധികം രൂപ കളക്ഷൻ നേടിക്കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സർ ആയി ഈ ചിത്രം മാറി. മോഹൻലാൽ ചിത്രമായ ദൃശ്യം, നിവിൻ പോളി- മോഹൻലാൽ ചിത്രമായ കായംകുളം കൊച്ചുണ്ണി, നിവിൻ പോളിയുടെ പ്രേമം എന്നീ ചിത്രങ്ങളുടെ വേൾഡ് വൈഡ് കളക്ഷൻ ആണ് വെറും ഏഴു ദിവസം കൊണ്ട് ലൂസിഫർ മറികടന്നത്. ഇനി ലൂസിഫറിന് മുന്നിൽ ഉള്ള ഒരേ ഒരു ചിത്രം മോഹൻലാലിന്റെ തന്നെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ പുലിമുരുകൻ ആണ്. നൂറ്റിയന്പത് കോടിയോളം ആണ് പുലിമുരുകന്റെ വേൾഡ് വൈഡ് കളക്ഷൻ.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം ആദ്യ ആഴ്ചയിൽ നേടിയത് മുപ്പത്തിമൂന്നു കോടി രൂപയ്ക്കു മുകളിൽ ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആറര കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം തകർത്തത് പുലിമുരുകൻ മലയാളം വേർഷന്റെ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് ആണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴു ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ നേടിയ ലൂസിഫർ അവിടെയും ലക്‌ഷ്യം വെക്കുന്നത് പുലി മുരുകന്റെ മലയാളം വേർഷൻ ഫൈനൽ ഗ്രോസ് ആയ മുപ്പത്തിനാല് കോടി രൂപ എന്ന റെക്കോർഡ് ആണ്. അമേരിക്കയിൽ നിന്ന് മൂന്നര കോടിയോളം കളക്ഷൻ നേടി സർവകാല റെക്കോർഡ് ഇട്ട ലൂസിഫർ യൂകെയിൽ നിന്ന് ഒന്നര കോടിയും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും രണ്ടര കോടിക്ക് മുകളിലും കളക്ഷൻ ആദ്യ ഏഴു ദിനം കൊണ്ട് നേടിയെടുത്തു. ഈ വരുന്ന വീക്കെൻഡ് കൊണ്ട് തന്നെ ഓവർസീസ് മാര്കറ്റിൽ ഉള്ള പുലി മുരുകൻ റെക്കോർഡുകൾ എല്ലാം തകർക്കാൻ ഉള്ള കുതിപ്പിൽ ആണ് ലൂസിഫർ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.