മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ചിത്രം ആണ് ലുസിഫെർ. മുരളി ഗോപി രചിച്ചു, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരന്റെ സംവിധായകൻ ആയുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രം മലയാളത്തിലെ രണ്ടാമത്തെ മാത്രം 100 കോടി ഗ്രോസ്സ് നേടിയ ചിത്രമായി മാറി. വിദേശത്തു നിന്ന് മാത്രം 50 കോടിക്കു മുകളിൽ ഗ്രോസ്സ് നേടിയ ഒരേയൊരു മലയാള ചിത്രമായ ലുസിഫെറിന്റെ ആഗോള ഗ്രോസ്സ് 128 കോടിയാണ്. 3 ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാൻ മോഹൻലാൽ- പൃഥ്വിരാജ് ടീം പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നീണ്ടു പോയ ഈ ചിത്രം ഒരുപാട് വൈകാതെ തന്നെ ആരംഭിക്കും എന്നാണ് സൂചന. ഇന്ന് ലുസിഫെർ റീലീസായത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ലുസിഫെർ 2 എന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ വരവറിയിച്ച് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നേടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ഒരു ചിത്രം പങ്കു വെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്, ” നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ ജാഗ്രത പാലിക്കുക.. കാരണം അപ്പോഴാണ് നിങ്ങളെ തേടി ചെകുത്താൻ എത്തുന്നത്” എന്ന ഡെൻസിൽ വാഷിങ്ടൺന്റെ വാക്കുകൾ ആണ്. അതിനൊപ്പം ലുസിഫെർ 2 എന്ന് ചേർത്തിട്ടുമുണ്ട് പൃഥ്വിരാജ്. ഇപ്പോഴത്തെ തങ്ങളുടെ തിരക്കുകൾ തീർത്തു മോഹൻലാൽ-പൃഥ്വിരാജ് ടീം ഈ ചിത്രം ചെയ്യാനായി ഒരുമിക്കും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.