മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിയ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയെടുത്തു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ ആ വാർത്ത സ്ഥിതീകരിച്ചു കഴിഞ്ഞു. ലൂസിഫർ രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ ആണ് ആദ്യം പ്ലാൻ ചെയ്തത് എന്നും, പിന്നീട് ഒരു ഭാഗം ചെയ്ത് അതിന്റെ വിജയപരാജയങ്ങൾ അറിഞ്ഞതിനു ശേഷം മതി രണ്ടാം ഭാഗം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇതിന്റെ രണ്ടാം ഭാഗം വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കും എന്നും ലാലേട്ടനും ആന്റണി ചേട്ടനും ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം എന്നും പൃഥ്വിരാജ് പറഞ്ഞു. ലൂസിഫെറിൽ വളരെ ചെറിയ ഒരു റോളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. സയ്യദ് മസൂദ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ എബ്രഹാം ഖുറേഷിക്ക് ഒപ്പം തന്നെ സയ്യദ് മസൂദും പ്രാധാന്യമേറിയ ഒരു കഥാപാത്രം ആയി ഉണ്ടാകും എന്നും പൃഥ്വിരാജ് പറഞ്ഞു. അഭിനേതാവ് എന്ന നിലയിൽ ഇപ്പോൾ താൻ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ തീർത്തിട്ട് വേണം ലൂസിഫർ 2 ആരംഭിക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.