മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആർമി ഓഫീസറായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും. 2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി എൻ എസ് ജി കമാൻഡോയായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. സോണി പിക്ചേഴ്സും തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന മേജർ എന്ന തെലുങ്കു ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അഭിനയിച്ചിരിക്കുന്നത് ആദി വിശേഷാണ്. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നായകനായ ആദി വിശേഷ തന്നെയാണ്. സൂപ്പർ ഹിറ്റായ ഗൂഡാചാരി എന്ന സ്പൈ ത്രില്ലെർ ഒരുക്കിയ സാഷി കിരൺ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവിമാന്‍ ബ്രോഡ്കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയോടുള്ള തന്റെ ഇഷ്ടവും നായകനായ ആദിവിശേഷ് തുറന്ന് പറയുകയാണ്.
മലയാളത്തിൽ ഒരാളെ പ്രിയപ്പെട്ട നടൻ എന്ന് എടുത്തു പറയാൻ കഴിയില്ലെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങൾ ഏറെ കണ്ടിട്ടുണ്ടെന്നും, അടുത്തിടെ കണ്ട ഭീഷ്മ പർവ്വം ഏറെയിഷ്ടപെട്ടെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ തമിഴ് ചിത്രം ദളപതി, അദ്ദേഹം തെലുങ്കിൽ ചെയ്‌ത യാത്ര എന്നിവയും കണ്ടിട്ടുണ്ടെന്നും ആദിവിശേഷ് വെളിപ്പെടുത്തി. എന്നെങ്കിലും മലയാളത്തിലും തെലുങ്കിലുമായി അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആദിവിശേഷ് പറയുന്നു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു എന്നും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫാനാണ് താനെന്നും ആദിവിശേഷ് പറഞ്ഞു. ആദിവിശേഷിനെ കൂടാതെ, ശോഭിത ദുലിപാല, സായ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ, എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് വംശി പച്ചിപ്പുല്സു, സംഗീതമൊരുക്കിയത് ശ്രീ ചരൻ പകാല, എഡിറ്റിംഗ് നിർവഹിച്ചത് വിനയ് കുമാർ, കോടറ്റി പവൻ കല്യാൺ എന്നിവരാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.